(2015 Oc t29 ) കൊച്ചി : മന്ത്രി കെ.എം മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. ബാര്‍കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ശരിയായ രീതിയില്‍ സഞ്ചരിച്ചുവെന്ന് വിലയിരുത്തിയ കോടതി 25 ലക്ഷം രൂപ കൈമാറിയെന്ന അദ്ദേഹത്തിന്‍റെ കണ്ടെത്തലും ശരിവെച്ചു. 65 പേജുള്ള വിധിപ്പകര്‍പ്പിലാണ് കോടതി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരെ തുടരന്വേഷണത്തിനും കോടതി ഉത്തരവിട്ടു. മേലുദ്യോഗസ്‌ഥന്‍റെ സമ്മര്‍ദ്ദം അന്വേഷണ ഉദ്യോഗസ്‌ഥന്‍റെ മേല്‍ ഉണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലെ തെളിവുകളും കണ്ടെത്തലുകളും അവഗണിക്കപ്പെട്ടുവെന്നും വിധിപ്പകര്‍പ്പില്‍ വ്യക്‌തമാക്കുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍റെ നിഗമനങ്ങള്‍ കോടതി പൂര്‍ണ്ണമായും ശരിവെച്ചു. അന്വേഷണ ഉദ്യോഗസ്‌ഥനായ എസ്.പി സുകേശന്‍ തന്നെ തുടരന്വേഷണവും നടത്തണമെന്നും സുകേശന്‍ സമര്‍പ്പിച്ച വസ്‌തുതാ റിപ്പോര്‍ട്ടിന്‍റെ അടിസ്‌ഥാനത്തില്‍ തുടരന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു. മാണിയെ കുറ്റവിമുക്‌തനാക്കുന്ന വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ട് കോടതി അസ്‌ഥിരപ്പെടുത്തി.
കാഴ്ചയ്ക്കപ്പുറം :
ഇത് വാര്‍ത്ത.
ഇനി സത്യം എന്തെന്ന് അറിയാന്‍ എത്ര കാലം കാത്തിരിക്കണം.
ഇത് വാര്‍ത്ത.
ഇനി സത്യം എന്തെന്ന് അറിയാന്‍ എത്ര കാലം കാത്തിരിക്കണം.
No comments:
Post a Comment