ഒന്ന്....കരളിലെ നോവ്
മാഷേ,പുറകില്‍ നിന്നും ഉച്ചത്തിലുള്ള വിളികേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്.
എന്നെ ഓര്‍മ്മയുണ്ടോ?
മാഷിനു വയസ്സായി എന്നറിയിക്കാനാണോ ഈ നര കാണിച്ചു നടക്കുന്നെ?
മൊത്തം നരച്ചല്ലോ?
എനിക്ക് തോന്നുന്നത് കുറെ ചെറുപ്പായീന്നാ!എങ്ങനെയുണ്ട് അസുഖങ്ങള്‍ ഒക്കെ?
ഒക്കെ മാറിയോ?
മാഷിപ്പോ എവിടാ?
മുന്നില്‍ നില്‍ക്കുന്ന എന്നെ നോക്കി ഞാന്‍ എവിടാത്രേ?എന്റെ മേലെയുള്ള ആ കടന്നു കയറ്റം, അത്ര അങ്ങട് ഇഷ്ടപ്പെടാത്ത നോട്ടം എറിഞ്ഞു ,ഞാന്‍ നീ ഏതാ കുട്ടി എന്ന് ചോദിയ്ക്കാന്‍ നാവ് അനക്കിയതെയുള്ളൂ, അപ്പോഴേക്കും വീണു അടുത്ത ചോദ്യം
'കുട്ടികളൊക്കെ?
മോനും മോളും?
ടീച്ചറിനോ? എല്ലാരേയും കാണാം കണ്ണ് കൊതിക്കുന്നു!'
ഒന്ന് നിറുത്തി പതിഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു'ഇനി കാണാന്‍ ആവോ, എന്തോ?'
ആ കണ്‍കോണില്‍ ഒരു ചെറിയ നനവ് പൊടിഞ്ഞില്ലേ?അവള്‍ അവസാനം പറഞ്ഞ വാക്കുകളില്‍ ഒരു ഗദ്ഗദം ? ഏയ്..എനിക്ക് തോന്നിയതാകും.
മാഷേ,ഒത്തിരി സന്തോഷമുണ്ട് കണ്ടതില്‍.കാണാന്‍ പറ്റുമോ എന്ന് വിചാരിച്ചതല്ല.ദൈവത്തിനു നന്ദി പറയണം അല്ലെ? മാഷെപ്പോഴും പറയാറില്ലേ, നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ അഹങ്കരിക്കരുത് മറിച്ച് ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടതെന്ന്.അങ്ങനെ ഒക്കെ പറയുമ്പോള്‍ ക്ലാസ്സിന്റെ പിന്‍ ബഞ്ചിലിരുന്നു ഒത്തിരിയൊത്തിരി കളിയാക്കി ചിരിച്ചിട്ടുണ്ട് ഞങ്ങള്‍.മാഷ് ഞങ്ങളെ എഴുന്നേല്‍പ്പിച് നിര്‍ത്തും-ക്ലാസ്സ് തീരും വരെ. എത്രയോ ശപിച്ചിട്ടുണ്ടെന്നു അറിയാമോ? എന്നിട്ടും ഞങ്ങളെ അനുഗ്രഹിച്ച് അയച്ചപ്പോള്‍ മാഷിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടതാ?
ഒരു നിമിഷം അവള്‍ നിശബ്ദയായി.
നീ ആരാണ് കുട്ടി ,മനസിലായില്ലല്ലോ എന്ന് ചോദിയ്ക്കാന്‍ തുടങ്ങിയതാ അപ്പോഴാണ് മനസ് പറഞ്ഞത്, അത് മോശമല്ലെ?അവളെ വേദനിപ്പിചാലോ? ചിന്തകളുടെ ചുഴിയില്‍ അകപ്പെട്ട എന്നെ ഉണര്‍ത്തിയത് പൊടിപടര്‍ത്തി അതുവഴി കടന്നു പോയ ബസ്സാണ്.
"അയ്യോ മാഷെ,ബസ്സു വന്നു, ഞാന്‍ പോണു.ഇനി കാണാന്‍ പറ്റുമോ എന്നറിയില്ല.എന്നാലും മാഷിന്റെ എല്ലാ രോഗങ്ങളും മാറാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം " ഉറക്കെ പറഞ്ഞു കൊണ്ട് അവള്‍ ബസ്സിനു പിന്നാലെ ഓടി....ആ പൊടിമറയ്ക്കുള്ളില്‍ ലയിച്ചു.

No comments:
Post a Comment